ടി.പി.ബാലകൃഷ്ണൻ മരിച്ചു.കാസർഗോഡ് റെയിൽ പാതയിൽ ശവം കണ്ടെത്തുകയായിരുന്നു.ആത്മഹത്യയാണെന്ന് സ്തിരീകരിക്കാത്ത റിപ്പോർട്ടുണ്ട്.വെള്ളിയാഴ്ച പത്തുമണിയോടടുത്തായിരുന്നു അന്ത്യം.കിടന്നതിനടുത്തായി മുഷിഞ്ഞ ബാഗും ചിതറിയ കുറെകടലാസുകളും പുസ്തകങളുംകാണാമായിരുന്നു.പോക്കറ്റിൽനിന്ന് കിട്ടിയ അഡ്രസ്സ്‌വഴി ശവം നാട്ടിലെത്തിച്ചു.ശനിയാഴ്ച വൈകുന്നേരം ആറ്‌മണിക്ക്,നായർ ശ്മശാനത്തിൽ കൈവിരലിലെണ്ണാവുന്നവരുടെ സാന്നിധ്യത്തിൽ സംസ്കരിച്ചു.
ചെറുപ്പത്തിൽ അവനെ ഞങൾ ഓമനയായി "കിട്ടാ"യെന്ന് വിളിച്ചു.നടുവിൽഹൈസ്കൂളിലെ ആദ്യബാച്ചായിരുന്നു.സ്കൂളിൽ പുരോഗമനവാദിയായിരുന്ന അവൻ പിന്നീട് ആറെസ്സസ്സ് ബുദ്ധിജീവിയായി മാറി.എപ്പൊഴോ,കൊൽക്കത്തയിലേക്ക് ചേക്കേറി.ഭേദപ്പെട്ട തൊഴിലിനിടയിലും ബുദ്ധിപരമായ പ്രവർത്തനം സജീവമായി തുടർന്നു.ഭാര്യയും കുട്ടികളുമായി.പക്ഷെ,യുക്തിസഹമല്ലാത്ത മാറ്റങൾ മനസ്സിനെ അടർത്തിമാറ്റിയത് അവൻപോലുമറിഞ്ഞില്ല.എല്ലാ തൊഴിലുകളിൽനിന്നും ബന്ധങളിൽ നിന്നും അവൻ സ്വയം ബഹിഷ്കൃതനായി.ഏകാകിത്വവും വായനയും എഴുത്തും മാത്രം കൂട്ടായി.മരിക്കുവോളം അങനെതന്നെ!!...
ആദരാഞ്ജലികള്‍ !!!
മറുപടിഇല്ലാതാക്കൂ