2010, ഡിസംബർ 3, വെള്ളിയാഴ്‌ച

ചിത്രങ്ങൾ

നടുവിൽ കവല






അറക്കൽ കോട്ടത്തെ തെയ്യം





ആമുഖം

കണ്ണൂർ ജില്ലയിലെ തളിപ്പറമ്പ്‌ താലൂക്കിൽ സ്ഥിതിചെയ്യുന്ന ഒരു ഗ്രാമപഞ്ചായത്താണ്‌ നടുവിൽ.അതിരാണിപ്പാടങ്ങളും നെൽ വയലുകളും പുഴകളുമില്ലാത്ത ഗ്രാമം.പീഠഭൂമിപോലെ തോന്നിക്കുന്ന തട്ടായ ഒരു പ്രദേശം.ചുറ്റും ഉയർന്ന്‌ നിൽക്കുന്ന മലനിരകൾ.ചെങ്കൽ കലർന്ന പ്രദേശമാണെങ്കിലും ജനസാന്ദ്രതയിൽ കുറവില്ല.ആരാധനാലയങ്ങൾ മുക്കിന്‌ മുക്കിന്‌.ദൈവങ്ങളുടെ നാടെന്ന്‌ പറയാം.അന്ധവിശ്വാസങ്ങൾക്ക്‌ വളക്കൂറുള്ള മണ്ണ്‌.സാംസ്കാരിക പാരമ്പര്യം അവകാശപ്പെടാനുള്ള കോളൊന്നുമില്ല.ജന്മിത്വത്തിന്റെ ക്രൂരതകളൊന്നും ഇവിടെ അരങ്ങേറിയിട്ടില്ല.പണിയെടുക്കുക,തിന്നുക,കുടിക്കുക,സമ്പാദിക്കുക എന്നതിനപ്പുറം പൊതുബോധത്തിലേക്ക് ഇറങ്ങിവരാൻ ആർക്കും താല്പര്യമില്ല.
ഇതൊരു പാറപ്പുറമാണ്‌;വിത്തിട്ടാൽ മുളക്കില്ല;മുളച്ചാൽ തന്നെ ഇല വിരിയില്ല;വാടിപ്പോകും.ഇത് എന്റെ ഗ്രാമത്തിന്റെ മേൽ പതിച്ച ശാപമോ? 


പേരിന്റെ പിന്നിലെ ഐതിഹ്യം 

പാർവ്വതിയുമൊത്ത് വനത്തിൽ കഴിഞ്ഞ കിരാത മൂർത്തിയായ ശിവനും വനവാസകാലത്ത് തപസ്സ് ചെയ്ത് പാശുപതാസ്ത്രം കൈക്കലാക്കിയ അർജ്ജുനനും ഒരുമിച്ച് വരാഹത്തെ ലക്ഷ്യമാക്കി അമ്പെയ്തു. വരാഹത്തെ എയ്തുവീഴ്ത്താൻ ശിവനു വില്ലിനു നിന്നതു മലവേടനായിരുന്നു. അപ്പോൾ നടുവില്ലി നിന്ന സ്ഥലമാണു പിന്നീ നടുവിൽ ആയതെന്ന് അവിടത്തെ ജനങ്ങൾ വിശ്വസിക്കുന്നു.


2010-ഇനി ഇവരുടെ ഊഴം 


വാര്‍ഡ്പേര്ഫോട്ടോ
1പി ടി മാത്യു     
2എ പി റഹ്മത്ത്
3ബെറ്റി ബിനോ
4ബിന്‍സി വര്‍ഗ്ഗീസ് 
5ടി എന്‍ ബാലകൃഷ്ണന്‍ 
6സെബാസ്റ്റ്യന്‍ വിളങ്കോലില്‍ 
7 സുധാ പള്ളത്ത് 
8സെബാസ്റ്റ്യന്‍ കെ 
9അഗസ്റ്റിന്‍ എം 
10ജോസഫ് കുന്നേല്‍ 
 11ഗോവിന്ദന്‍ പുതുശ്ശേരി 
 12ബേബി-ഓടംപള്ളില്‍  
 13ഷെര്‍ളി സജി 
 14 പി കെ ഫാത്തിമ 
 15സുജാത രമേശന്‍ 
16 എം പി വഹീദ 
 17രാജേഷ് മാക്കൂട്ടം 
 18
ത്രേസ്യാമ്മ ആനിത്തോട്ടം
 
 19ത്രേസ്യാമ്മ കല്ലുവെട്ടാംകുഴിയില്‍